കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മോഡൽ യുണൈറ്റഡ് നേഷൻസ് 2022ന്റെ ലോഗോ യുവജന ക്ഷേമ വകുപ്പ് ഡയറക്ടറും എം.യു.എൻ സംഘാക സമിതി ചെയർമാനുമായ ഡോ. പി.കെ. ബേബി ലോഗോ വൈസ് ചാൻസലറിന് കൈമാറി പ്രകാശനം ചെയ്തു. കുസാറ്റിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരിയിലാണ് കുസാറ്റ് എം.യു.എൻ മൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയിലെ വിവിധ സഭകളുടെ മാതൃകയിൽ അഖിലേന്ത്യാ തലത്തിൽ ഇരുന്നൂറിലധികം സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ മൂന്ന് ദിവസങ്ങളിലായി രാഷ്ട്രീയ സാഹചര്യങ്ങൾ, നയതന്ത്രം, ഐക്യരാഷ്ട്ര സഭയുടെ പ്രവർത്തന രീതികൾ എന്നീ വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കും. ചടങ്ങിൽ എം.യു.എൻ സെക്രട്ടറി ജനറൽ മുകുന്ദ് രാജേഷ്, ഡയറക്ടർ ജനറൽ ജെറി പീറ്റർ, കൺവീനർ ഓസിയാ വർഗീസ് എന്നിവർ പങ്കെടുത്തു.