കൊച്ചി: നഗരത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന തെരുവുനായ ശല്യത്തിന് നടപടിയെടുക്കണമെന്ന് റാക്കോ. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വ്യാപാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ തുടങ്ങി എല്ലായിടത്തും തെരുവുനായ ശല്യം വർദ്ധിക്കുകയാണ്. പ്രതിദിനം അമ്പതിലേറെ പേരാണ് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയെത്തുന്നതെന്നും അസോസിയേഷൻ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷനായി.