p

കൊച്ചി: കെ.പി.സി.സി, ഡി.സി.സി. പുന:സംഘടനയിൽ കൂടുതൽ വനിതകളെ പരിഗണിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അർഹതപ്പെട്ട അംഗീകാരം മഹിളകൾക്കു നൽകുന്നതിന്റെ ഭാഗമായാണിത്. മഹിളാ കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ദീപ്തി മേരി വർഗ്ഗീസ്, അബ്ദുൾ മുത്തലിബ്, ഡി.സി.സി.പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പങ്കെടുത്തു.