ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ ഇന്നാരംഭിക്കും. രാവിലെ പത്തിന് കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്യും. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്നേഹ മോഹനൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ആശുപത്രിയുടെയും സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനികൾക്കായി സൗജന്യ വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചു. 10, 11, 12 ക്ലാസുകളിലെ 206 വിദ്യാർത്ഥിനികൾ വാക്‌സിൻ സ്വീകരിച്ചു. സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ. സിറാജ് എന്നിവർ നേതൃത്വം നൽകി.