e-pos

കൊ​ച്ചി​:​ ​അ​ഞ്ചു​ ​ദി​വ​സ​ത്തി​നു​ ​ശേ​ഷം​ ​ജി​ല്ല​യി​ലെ​ ​റേ​ഷ​ൻ​ ​വി​ത​ര​ണം​ ​പു​ന​രാ​രം​ഭി​ച്ചു.​ ​ഇ​-​പോ​സ് ​മെ​ഷീ​ന്റെ​ ​ത​ക​രാ​ർ​ ​താ​ത്കാ​ലി​ക​മാ​യി​ ​പ​രി​ഹ​രി​ക്ക​പ്പെ​ട്ട​തി​നേ​ത്തു​ട​ർ​ന്നാ​ണ് ​റേ​ഷ​ൻ​ ​വി​ത​ര​ണം​ ​വീ​ണ്ടും​ ​ആ​രം​ഭി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ൽ​ 30​ ​പേ​ർ​വ​രെ​ ​റേ​ഷ​ൻ​ ​വാ​ങ്ങാ​നെ​ത്തി​യെ​ന്ന് ​വ്യാ​പാ​രി​ക​ൾ​ ​പ​റ​ഞ്ഞു.
3.30​മു​ത​ൽ​ 6.30​വ​രെ​യാ​ണ് ​ജി​ല്ല​യി​ലെ​ ​റേ​ഷ​ൻ​ ​ക​ട​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​മെ​ഷീ​ന് ​മു​ൻ​പ​ത്തേ​തി​നേ​ക്കാ​ൾ​ ​വേ​ഗ​ത​യു​ണ്ട്.
വ്യാ​ഴാ​ഴ്ച​ ​ജി​ല്ല​യി​ലെ​ ​ചി​ല​ ​റേ​ഷ​ൻ​ക​ട​ക​ളി​ൽ​ 50​ ​ഓ​ളം​ ​പേ​രെ​ത്തി.​ ​സ​മ​യം​ ​കു​റ​വാ​യ​തി​നാ​ൽ​ ​തി​ര​ക്ക് ​വ​ർ​ദ്ധി​ക്കു​ന്ന​ത് ​റേ​ഷ​ൻ​ ​വി​ത​ര​ണ​ത്തെ​ ​ബാ​ധി​ക്കും.​ ​ഏ​റെ​ ​നേ​രം​ ​വൈ​കി​യാ​ണ് ​ക​ട​ക​ള​ട​ച്ച​ത്.​ ​ചി​ല​യി​ട​ത്ത് ​ക​ട​ക​ൾ​ ​കൃ​ത്യ​ ​സ​മ​യ​ത്ത് ​അ​ട​ച്ച​തി​നാ​ൽ​ ​മു​ഴു​വ​ൻ​ ​പേ​ർ​ക്കും​ ​റേ​ഷ​ൻ​ ​ല​ഭി​ച്ചി​ല്ലെ​ന്നും​ ​പ​രാ​തി​യു​ണ്ട്.
മെ​ഷീ​ൻ​ ​ത​ക​രാ​ർ​ ​മൂ​ലം​ ​വെ​ള്ളി,​ ​ശ​നി,​ ​ഞാ​യ​ർ,​ ​ചൊ​വ്വ,​ ​ബു​ധ​ൻ​ ​ദി​വ​സ​ങ്ങ​ളി​ലാ​ണ് ​ജി​ല്ല​യി​ലെ​ ​റേ​ഷ​ൻ​ ​വി​ത​ര​ണം​ ​താ​റു​മാ​റാ​യ​ത്.​ ​റേ​ഷ​ൻ​ ​കാ​ർ​ഡു​ക​ളു​ടെ​ ​എ​ണ്ണം​ ​വ​ർ​ദ്ധി​ച്ച​തോ​ടെ​ ​ഇ​-​പോ​സ് ​മെ​ഷീ​ന് ​ലോ​ഡ് ​താ​ങ്ങാ​നാ​കാ​തെ​ ​വ​ന്ന​താ​ണ് ​ത​ക​രാ​റി​ന് ​കാ​ര​ണ​മെ​ന്നാ​ണ് ​സാ​ങ്കേ​തി​ക​ ​വി​ഭാ​ഗം​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​വി​ശ​ദീ​ക​ര​ണം.​ ​ജി​ല്ല​യി​ൽ​ ​പ​ല​യി​ട​ത്തും​ ​റേ​ഷ​ൻ​ ​ക​ട​ക​ൾ​ ​ചൊ​വ്വാ​ഴ്ച​ ​ഉ​ച്ച​യോ​ടെ​ ​അ​ട​ച്ചി​രു​ന്നു.

ഇന്നലെ ആളുകൾ കുറവാണ് എത്തിയത്. അതിനാൽ മെഷീന് നല്ല വേഗത ഉണ്ടായിരുന്നു. ചിലയിടങ്ങളിൽ തിരക്കനുഭവപ്പെട്ടു. വിതരണം എങ്ങനെയാകുമെന്ന് ആശങ്കയുണ്ട്. നിശ്ചിത സമയം സർക്കാർ നിശ്ചയിക്കണം.
അഖിൽ. കെ.കെ
റേഷൻ വ്യാപാരി
പൂത്തോട്ട

മെഷീന് ഇപ്പോൾ നല്ല വേഗത ലഭിക്കുന്നുണ്ട്. വിതരണം സുഗമമാണ്. സമയക്കുറവ് ഉണ്ട് എന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തും.
പി.ആർ. ജയചന്ദ്രൻ,
ജില്ലാ സപ്ലൈ ഓഫീസർ