 
ആലങ്ങാട്: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറി വനിതാവേദി വാർഷിക പൊതുയോഗവും സെമിനാറും ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഷെറീന ബഷീർ ഉദ്ഘാടനം ചെയ്തു. വനിതാവേദി അദ്ധ്യക്ഷ ഷിമ വിനേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ, ലൈബ്രറി പ്രസിഡന്റ് വി.ജി ജോഷി, ആലങ്ങാട് ബ്ലോക്ക് അഗ്രോ ക്ലിനിക് ഫെസിലിറ്റേറ്റർ പ്രസാദ്, ലൈബ്രറി സെക്രട്ടറി ടി.വി. ഷൈവിൻ, വനിതാവേദി കൺവീനർ ഷീബ രതീഷ്, നിമ്മി സുധീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി നിമ്മി സുധീഷ് (ചെയർപേഴ്‌സൻ), ഷിമ വിനേഷ് (വൈസ് ചെയർപേഴ്‌സൻ), ഷീബ രതീഷ് (കൺവീനർ ), നിശിത രതീഷ് (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.