കൊച്ചി: കെ.ആർ.എൽ.സി.സിയുടെ ചരിത്രഗവേഷണവിഭാഗമായ ജോൺ ഓച്ചന്തുരുത്ത് മെമ്മോറിയൽ അക്കാഡമി ഒഫ് ഹിസ്റ്ററി (ജോമ)യുടെ ആഭിമുഖ്യത്തിൽ "പെണ്ണിടം ഉദയംപേരൂർ സൂനഹദോസിൽ " എന്ന വിഷയത്തിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ ഓൺലൈൻ സെമിനാർ നടക്കും. ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, ജസ്റ്റിസ് കുര്യൻ ജോസഫ്, ലിഡ ജേക്കബ്, മിനി ആന്റണി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഫോൺ: 9895587461