 
വൈപ്പിൻ: ഞാറക്കൽ ശ്രീനാരായണ ധർമ്മോദ്ധാരണി സഭവക ശക്തിധരക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് പറവൂർ രാകേഷ് തന്ത്രി കൊടിയേറ്റി. ഇന്ന് വൈകിട്ട് ഓട്ടൻതുള്ളൽ, രാത്രി ഫ്യൂഷൻ ശിങ്കാരിമേളം. നാളെ വൈകിട്ട് നൃത്ത്യനൃത്യങ്ങൾ, രാത്രി പള്ളിവേട്ട. 18ന് രാവിലെ 5 മുതൽ 11വരെ തൈപ്പൂയഅഭിഷേകം, 9.30ന് ശ്രീബലി, 11.30ന് നവകലശാഭിഷേകം, 3.30ന് പകൽപ്പൂരം, വെളുപ്പിന് 2ന് ആറാട്ടോടെ സമാപനം.