കൊച്ചി: വിനോദ സഞ്ചാരവകുപ്പിന്റെ അധീനതയിലുള്ള എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെ ഹൗസ്‌കീപ്പിംഗ് വിഭാഗത്തിലെ മൂന്നും റസ്റ്റോറന്റ് സർവീസിലെയും കുക്ക് തസ്തികയിലെയും ഓരോന്നും ഉൾപ്പെടെ അഞ്ച് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായുള്ള ഇന്റർവ്യൂ 27, 28 തീയതികളിൽ നടക്കും. ഹൗസ് കീപ്പിംഗ്, റസ്റ്റോറന്റ് ഒഴിവുകളിലേക്ക് 27ന് രാവിലെ 11നും കുക്ക് തസ്തികയിലേക്ക് 28ന് രാവിലെ 11നും എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലാണ് ഇന്റർവ്യൂ. പ്രായ പരിധി 18-40.