ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജയശ്രീ ഗോപീകൃഷ്ണൻ, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ബീന ബാബു, റംല ലത്തീഫ്, മുഹമ്മദ് മെഹജുബ്, അംഗങ്ങളായ എ.എം. അലി, ടി.എ. മുജീബ്, കെ.എ. ജോസഫ്, കെ.എം. ലൈജു, ജി.വി. പോൾസൺ, ജിൽഷ തങ്കപ്പൻ, ടി.കെ. അയ്യപ്പൻ, കെ.എസ്. മോഹൻകുമാർ, നദീറ ബീരാൻ, ഇ.എം. അബ്ദുൾസലാം, സൂസൻ വർഗീസ്, മഞ്ജു അനിൽ, ശ്രീദേവി സുധി, ജിജി അനിൽകുമാർ, സബിത നാസർ, സെക്രട്ടറി നവീൻ രാജൻ എന്നിവർ പ്രസംഗിച്ചു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25 -ാം വാർഷികഘോഷത്തിന്റെ ഭാഗമായി മുൻ ജനപ്രതിനിധികളെ ആദരിച്ചു.