photo

വൈപ്പിൻ: ഞാറക്കൽ നായരമ്പലം മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണസംഘം മത്സ്യ ബന്ധന ഗ്രുപ്പ് ലീഡർമാരെയും സ്വയം സഹായസംഘത്തിലെ അംഗങ്ങളെയും ആദരിച്ചു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 600ലേറെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ മാതൃകാ പരമായ പ്രവർത്തനങ്ങളാണ് സംഘത്തിന്റേതെന്ന് മന്ത്രി പറഞ്ഞു.
മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ. ദിനേശ് ചെറുവാട്ട്, ഞാറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനിരാജു, മത്സ്യ ഫെഡ് ജില്ലാ മാനേജർ ടി.ഡി. സുധ, മത്സ്യഫെഡ് ഫാമുകളുടെ മാനേജർ പി. നിഷ, ഫിഷറീസ് ഡവലപ്‌മെന്റ് ഓഫീസർ പി.കെ. ഉണ്ണി, ഫിഷറീസ് ഓഫീസർ സീതാ ലക്ഷ്മി, ക്ലസ്റ്റർ ഓഫീസർ ആനി ഷഫ്‌ന, സെക്രട്ടറി വി.കെ. ജിതേന്ദ്ര കുമാരി, എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ് പി.ജി. ജയകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എ. ശശി നന്ദിയും രേഖപ്പെടുത്തി.