a
അശമന്നൂർ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശുദ്ധജല വിതരണപദ്ധതിക്ക് ടാങ്കുകൾ പണിയുന്നതിനുള്ള സ്‌ഥലം കണ്ടെത്തുന്നതിന് ചേർന്ന യോഗം .

കുറുപ്പംപടി: കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജലജീവൻ മിഷൻ പദ്ധതിയിൽ ശുദ്ധജല വിതരണത്തിന് അശമന്നൂർ പഞ്ചായത്തിന്റെ പരിധിയിൽ ടാങ്കുകൾ പണിയുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതിന് യാേഗം ചേർന്നു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ ചേ‌ർന്ന യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിജി ഷാജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോബി ഐസക്ക്, വാർഡ്‌ മെമ്പർമാരായ ജിജു ജോസഫ്, പി.പി. രഘുകുമാർ, സുബൈദ പരീത്, സുബി ഷാജി, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ടാങ്ക് പണിയുന്നതിനായി പഞ്ചായത്ത്‌ കണ്ടെത്തിയ സ്ഥലങ്ങൾ എം.എൽ.എ യുടെ നേതൃത്വത്തിൽ സന്ദർശിച്ചു.