covid

കൊ​ച്ചി​:​ ​ജി​ല്ല​യി​ലെ​ ​കൊ​വി​ഡ് ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണ​വും​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്കും​ ​ക്ര​മാ​തീ​ത​മാ​യി​ ​ഉ​യ​രു​ന്നു.​ ​ഇ​ന്ന​ലെ​ 2,394​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ടി.​പി.​ആ​ർ​ 24​ന​ടു​ത്തെ​ത്തി.​ 23.90​മാ​ണ് ​ഇ​ന്ന​ലെ​ ​ടി.​പി.​ആ​ർ. അ​ഞ്ചു​ ​ദി​വ​സ​ങ്ങ​ൾ​ക്ക് ​മു​ൻ​പ് 12.25​ആ​യി​രു​ന്നി​ട​ത്തു​ ​നി​ന്നാ​ണ് ​ടി.​പി.​ആ​ർ​ ​ഇ​ര​ട്ടി​യോ​ളം​ ​വ​ർ​ദ്ധി​ച്ച​ത്.​ 2,394​ൽ​ 2,381​ ​പേ​ർ​ക്കും​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​യാ​ണ് ​രോ​ഗം.​ 921​ ​പേ​ർ​ ​ഇ​ന്ന​ലെ​ ​രോ​ഗ​മു​ക്തി​ ​നേ​ടി. 2,530​പേ​രെ​ ​കൂ​ടി​ ​ജി​ല്ല​യി​ൽ​ ​പു​തു​താ​യി​ ​വീ​ടു​ക​ളി​ൽ​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.​ ​നി​രീ​ക്ഷ​ണ​ ​കാ​ല​യ​ള​വ് ​അ​വ​സാ​നി​ച്ച​ 646​ ​പേ​രെ​ ​നി​രീ​ക്ഷ​ണ​ ​പ​ട്ടി​ക​യി​ൽ​ ​നി​ന്നും​ ​ഒ​ഴി​വാ​ക്കു​ക​യും​ ​ചെ​യ്തു.​ ​ഇ​പ്പോ​ൾ​ ​വീ​ടു​ക​ളി​ൽ​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ഉ​ള്ള​വ​രു​ടെ​ ​ആ​കെ​ ​എ​ണ്ണം​ 17,347​ ​ആ​ണ്. ജി​ല്ല​യി​ലെ​ ​ആ​കെ​ ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ 11,917​ ​ആ​ണ്. പ​രി​ശോ​ധ​ന​ ​വ​ർദ്ധി​പ്പി​ച്ച​ത​ല്ല​ ​ടി.​പി.​ആ​ർ​ ​വ​ർദ്ധ​ന​യ്ക്ക് ​കാ​ര​ണ​മെ​ന്നാ​ണ് ​ആ​രോ​ഗ്യ​ ​വി​ദ​ഗ്ധ​ർ​ ​ന​ൽ​കു​ന്ന​ ​വി​വ​രം.​ ​ഇ​ന്ന​ലെ​ ​സ​ർ​ക്കാ​ർ​-​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്നാ​യി​ 10,018​ ​സാ​മ്പി​ളു​ക​ൾ​ ​മാ​ത്ര​മാ​ണ് ​പ​രി​ശോ​ധ​ന​യ്ക്ക് ​അ​യ​ച്ച​ത്. ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​കൊ​വി​ഡ് ​വാ​ക്‌​സി​നേ​ഷ​നി​ൽ​ 28,021​ ​ഡോ​സ് ​വാ​ക്‌​സി​നാ​ണ് ​വി​ത​ര​ണം​ ​ചെ​യ്ത​ത്.​ ​ഇ​തി​ൽ​ 17,320​ ​ആ​ദ്യ​ ​ഡോ​സും,​ 7,415​ ​സെ​ക്ക​ന്റ് ​ഡോ​സു​മാ​ണ്.​ ​കൊ​വി​ഷീ​ൽ​ഡ് 11,724​ഡോ​സും,​ 16,294​ഡോ​സ് ​കൊ​വാ​ക്‌​സി​നും​ ​മൂ​ന്ന് ​ഡോ​സ് ​സ്പു​ട്‌​നി​ക് ​വാ​ക്‌​സി​നു​മാ​ണ് ​വി​ത​ര​ണം​ ​ചെ​യ്ത​ത്. ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ,​ ​മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ക്കു​ള്ള​ ​ക​രു​ത​ൽ​ ​ഡോ​സാ​യി​ 3,286​ ​ഡോ​സ് ​വാ​ക്‌​സി​നാ​ണ് ​ ​വി​ത​ര​ണം​ ​ചെ​യ്ത​ത്.​ ​ഇ​തോ​ടെ​ ​മു​ൻ​ക​രു​ത​ൽ​ ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 10,975​ ​ആ​യി. ജില്ലയിൽ ഏഴു പേ‌ർക്ക് ​കൂ​ടി​ ​ഒ​മി​ക്രോ​ൺ​ ​ബാ​ധി​ച്ചി​ട്ടു​ണ്ട്.​ ​