bjp

ആലുവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് യാത്രയിൽ സുരക്ഷാ വീഴ്ച്ച വരുത്തിയവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ബി.ജെ.പി ഒ.ബി.സി മോർച്ച ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മനുഷ്യശൃംഖല ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. മോർച്ച മണ്ഡലം പ്രസിഡന്റ് എ.എസ്. സലിമോൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.എസ്. പ്രീത, പ്രദീപ് പെരുംപടന്ന, വൈസ് പ്രസിഡന്റ് എ.സി. സന്തോഷ് കുമാർ, നേതാക്കളായ അപ്പു മണ്ണാച്ചേരി, രമാദേവി ബാബു, ബേബി നമ്പേലി, ഇല്യാസ് അലി, ശ്രീവിദ്യ ബൈജു, ഹരിദാസ് എടത്തല, അഭയ രതീഷ്, വേണുഗോപാൽ, ടി.ഡി. സുനിൽകുമാർ, മുരുകൻ നാലാംമൈൽ, എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.