തൃക്കാക്കര: സംസ്ഥാനത്തെ ഏറ്റവും വരുമാനമുള്ള നഗരസഭയായ തൃക്കാക്കരയിൽ 58 പേർ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. തൃക്കാക്കരയിൽ ആകെ 43 വാർഡുകളാണുളളത്. അതിൽ 17 വാർഡുകളിൽ മാത്രമാണ് അതിദരിദ്രർ ഉള്ളതായി കണക്കുകൾ പറയുന്നത്. 26 വാർഡുകളിൽ ഒരാൾപോലും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല.
ഏറ്റവും അധികം അതിദരിദ്രർ ഉൾപ്പെട്ടിരിക്കുന്നത് ചിറ്റേത്തുകര വാർഡിലാണ് 11 പേർ. പടമുകൾ,കുന്നത്തുചിറ വാർഡിൽ ആറുപേർ വീതവും, കെന്നടിമുക്ക്,വല്ല്യാട്ടുമുകൾ, മോഡൽ എൻജിനിയറിംഗ് കോളേജ് വാർഡുകളിൽ അഞ്ചുപേർ വീതവും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. അത്താണി, കുന്നേപ്പറമ്പ്, കളത്തിക്കുഴി, തെങ്ങോട്, വാർഡുകളിൽ മൂന്നുപേർ വീതവും ഉൾപ്പെട്ടപ്പോൾ ഏറ്റവും കുറവ് കണ്ണങ്കേരി,തുതിയൂർ,ഒലിക്കുഴി,മരോട്ടിച്ചുവട് എന്നീ വാർഡുകളിലാണ്, ഒരാൾ വീതം. നവോദയ, ദേശീയകവല, കാക്കനാട് ഹെൽത്ത് സെന്റർ, ടി.വി സെന്റർ എന്നീ വാർഡുകളിൽ രണ്ടുപേർ വീതമുണ്ട്.