കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു പി സ്കൂളിന്റെ തനത് പദ്ധതിയായ എനിക്കും ഒരു കൈയെഴുത്തു മാസിക 12-ാം എഡിഷൻ പ്രകാശനം ശനി 10ന് സ്കൂളിൽ നടക്കും. സ്കൂളിലെ 960കുട്ടികളുടെ കഴിഞ്ഞ ഒരുവർഷത്തെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെട്ട കഥകളും കവിതകളും ലേഖനങ്ങളും ഉപന്യാസങ്ങളും വരയുമടങ്ങിയ 960 മാസികകൾ സാഹിത്യപ്രവർത്തകൻ സുധീർ ഇടമന പ്രകാശനംചെയ്യും. നഗരസഭ ചെയർപേഴ്‌സൺ വിജയ ശിവൻ മാസികകൾ ഏറ്റുവാങ്ങും.