കോലഞ്ചേരി: മഴുവന്നൂർ കുടുംബാരോഗ്യകേന്ദത്തിലെ അസിസ്റ്റന്റ് സർജൻ എ.എ. ജയനെ ജോലിക്രമീകരണത്തിന്റെ ഭാഗമായി വടവുകോട് സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് ഡി.എം.ഒ വി.ജയശ്രീ മാറ്റിനിയമിച്ച് ഉത്തരവായി. ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റിയത് സംബന്ധിച്ച് പരാതി ഉയർന്നതോടെ കഴിഞ്ഞദിവസം ഡി.എം.ഒയും ആരോഗ്യവകുപ്പ് റീജിയണൽ വിജിലൻസ് വിഭാഗവും പരിശോധന നടത്തിയിരുന്നു.