കോലഞ്ചേരി: വിമുക്തി ലഹരിവർജന മിഷൻ, കേരള വ്യാപാരിവ്യവസായി ഏകോപനസമിതി മണ്ണൂർ യൂണിറ്റും സംയുക്തമായി മുത്തൂറ്റ് സ്‌നേഹാശ്രയയുടെ സഹകരണത്തോടെ സൗജന്യ ജീവിതശൈലിരോഗ നിർണ്ണയ ക്യാമ്പ് നടത്തും. 15ന് മണ്ണൂർ സെൻട്രൽ ജംഗ്ഷനിൽ മാരിക്കുടിയിൽ ക്ലോംപ്ലസിൽ രാവിലെ 7.30ന് തുടങ്ങുന്ന ക്യാമ്പിൽ ഷുഗർ, കൊളസ്‌ട്രോൾ, ക്രിയാറ്റിൻ, എച്ച്.ബി.എസ് എ.ജി തുടങ്ങിയ രക്തപരിശോധനകളും യൂറിൻ ആൽബുമിൻ, യൂറിൻ ഷുഗർ തുടങ്ങിയ പരിശോധനകളും സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150പേർക്കാണ് പരിശോധന.