തൃപ്പൂണിത്തുറ: തെക്കുംഭാഗം എസ്.സി സെറ്റിൽമെന്റ് കോളനിയിൽ തെങ്ങുംവേലി ജയന് സേവാഭാരതി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ സമർപ്പണം ഇന്ന് രാവിലെ 10.30ന് നടക്കും. ആർ.എസ്.എസ് ജില്ലാ മാനവീയ വിഭാഗ് സംഘചാലക് ആമേട വാസുദേവൻ നമ്പൂതിരി താക്കോൽ കൈമാറും. സേവാഭാരതി തൃപ്പൂണിത്തുറയിൽ നിർമ്മിച്ചു നൽകുന്ന നാലാമത്തെ വീടാണിത്.