കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വേനൽക്കാല പച്ചക്കറികൃഷി ആരംഭിച്ചു. ഭൂമിയൊരുക്കലിന്റെ ഉദ്ഘാടനം പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം നിർവ്വഹിച്ചു. ജൈവകൃഷി പദ്ധതി കോ ഓർഡിനേ​റ്റർ വിജയകുമാർ അദ്ധ്യക്ഷനായി. പി.കെ. അലി, ടി.പി. ഷാജഹാൻ, കുര്യാച്ചൻ, തൊഴിലുറപ്പ് മേ​റ്റ് ഷെഹ്‌സിന തുടങ്ങിയവർ സംസാരിച്ചു.