ആലുവ: ആലുവ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിൽ പുതിയതായി അനുവദിച്ച ആധുനിക വാട്ടർ ടെൻഡർ അഗ്നിശമന വാഹനം അൻവർ സാദത്ത് എം.എൽ.എ ഫ്ളാഗ് ഒഫ് ചെയ്തു. അഗ്നിശമന സേവാ വിഭാഗം ഉദ്യോഗസ്ഥർ, നഗരസഭ അധികൃതർ എന്നിവർ പങ്കെടുത്തു.