ആലുവ: ആലുവ മുനിസിപ്പാലിറ്റിയിലേക്ക് കുടിവെള്ള വിതരണം ചെയ്യുന്ന പ്രധാന ജലവിതരണ കുഴലായ 400 എം.എം പ്രിമോ പൈപ്പ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട ഇന്റർകണക്ഷൻ ജോലികൾ നടക്കുന്നതിനാൽ മുനിസിപ്പൽ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ പകൽ സമയം കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.