
ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിൽ 15 മുതൽ 18 വരെ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷന് തുടക്കമായി. മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.എൻ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. പ്രജിത, ഡോ. സ്റ്റെഫി, റെനി മേരി, ശ്രീകുമാർ മുല്ലേപ്പിള്ളി, ബി. അരുൺ, അജയകുമാർ എന്നിവർ സംസാരിച്ചു.
കീഴ്മാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള വാക്‌സിനേഷൻ കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് സതിലാലു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്‌നേഹ മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ റസീല നജീബ്, ടി.ആർ. രജീഷ്, ഹിത ജയകുമാർ, ഡോ. തനുജ, സ്‌കൂൾ പ്രിൻസിപ്പൽ എൻ. മഞ്ജു, ഹെഡ് മിസ്ട്രസ് സീന പോൾ, ലൈല എന്നിവർ പങ്കെടുത്തു.