kpsta
കെ.പി.എസ്.ടി.എ ഉപജില്ലാ സമ്മേളനം കെ.പി.സി.സി നിർവാഹകസമിതി അംഗം ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ അനവസരത്തിലുള്ള സ്റ്റാമ്പ് പിരിവുകൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് കെ.പി.എസ്.ടി.എ എറണാകുളം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.പി.സി.സി നിർവാഹകസമിതി അംഗം അഡ്വ.ജെയ്‌സൺ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.യു. സാദത്ത് മുഖ്യപ്രഭാഷണം നടത്തി. സബ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹാഫിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് ,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.വി. വിജയൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദ് ഹാഫിസ് (പ്രസിഡന്റ്), ഫ്രാൻസിസ്.കെ.പി (സെക്രട്ടറി), ജൂലിയാമ്മ മാത്യു( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.