
അങ്കമാലി :അങ്കമാലി അർബൻ സഹകരണസംഘത്തിന്റെ കീഴിൽ മഞ്ഞപ്രയിൽ സ്ഥാപിതമായ നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു.
സംഘത്തിന്റെ ആറാമത് മെഡിക്കൽ ലാബിന്റെ ഉദ്ഘാടനം റോജി.എം.ജോൺ എം.എൽ.എ നിർവഹിച്ചു. യോഗത്തിൽ മുൻ എം.എൽ.എ പി.ജെ. ജോയി മുഖ്യപ്രഭാഷണം നടത്തി. സംഘം പ്രസിഡന്റ് പി.ടി പോൾ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കാർഡിന്റെ വിതരോണോദ്ഘാടനം എറണാകുളം ജോയിന്റെ രജിസ്ട്രാർ സജീവ് കർത്ത നിർവഹിച്ചു. ഡിസ്‌കൗണ്ട് കാർഡ് വിതരണോദ്ഘാടനം മഞ്ഞപ്ര സഹകരണസംഘം പ്രസിഡന്റ് ടി.ഡി. പൗലോസും മെഡിക്കൽ മരുന്നുകളുടെ ആദ്യവിൽപ്പന ആലുവ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ. ചാക്കോച്ചനും നിർവഹിച്ചു. മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ ഷാജൻ, ജില്ല പഞ്ചായത്തംഗം അനിമോൾ ബേബി, ആലുവ അസി. രജിസ്ട്രാർ മനോജ് കെ.ജയൻ, ആലുവ അസി. രജിസ്ട്രാർ ഓഡിറ്റർ പി.പി. ഹരിദാസ് , അങ്കമാലി യൂണിറ്റ് ഇൻസ്‌പെക്ടർ എം.ഡി.അജിത് കുമാർ, സംഘം ഓഡിറ്റർ കെ.പ്രിയ, പി.വി. പൗലോസ്, സിജു ഈരാളി, സജിത സുനിൽ, വൽസല കുമാരി വേണു എന്നിവർ പ്രസംഗിച്ചു.