
അങ്കമാലി: കിണറിൽ മണ്ണെണ്ണ ഒഴിച്ചവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പന്തം കൊളുത്തി പ്രകടനവും യോഗവും ചേർന്നു. പഞ്ചായത്തിലെ തലക്കോട്ട പറമ്പ് മറ്റൂക്കാരൻ കുട്ടന്റെ കിണറിൽ മണ്ണെണ്ണ കലക്കിയതിനെതിരെ നൽകിയ പരാതിയിൽ പൊലീസ് നടപടിയെടുക്കത്തതിനെ തുടർന്നാണ് പ്രതിഷേധം.
ബി.ജെ.പി ജില്ലാ സെക്രട്ടറി ബിജു പുരൂഷോത്തമൻ, മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി. ഷാജി, പഞ്ചായത്ത് ജനറൽ സെക്രട്ടറി സന്തോഷ്, എൻ.സി. രാജു.(ശീജിത്ത് ദിവാകരൻ, എൻ.ടി. ബാബു, ജോബി പോൾ, നിഷ ഷാജി, എം.കെ. ജനകൻ,ജോർജ് പി.എ തുടങ്ങിയവർ പ്രസംഗിച്ചു.