sr
ഭിന്നശേഷി കുട്ടികളുടെയും അംഗപരിമിതരുടെയും രക്ഷാകർത്തൃസംഘടന തണൽ പരിവാർ സംഘടിപ്പിച്ച ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ വിതരണം അഡ്വ.പി.വി.ശ്രീനിജൻ എം.എൽ.എ നിർവഹിക്കുന്നു.

കുറുപ്പംപടി: ഭിന്നശേഷി സമൂഹത്തിന്റെ വിദ്യാഭ്യാസവും തൊഴിൽപരവും സാമൂഹിക സുരക്ഷാപരവുമായ അവകാശങ്ങൾക്ക് വേണ്ടി നിയമസഭയിൽ ശബ്ദം ഉയർത്തുമെന്ന് അഡ്വ.പി.വി.ശ്രീനിജൻ എം.എൽ.എ. പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെയും അംഗപരിമിതരുടെയും രക്ഷാകർത്തൃസംഘടന തണൽ പരിവാർ സംഘടിപ്പിച്ച ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിവിധ മേഖലകളിൽ നിന്ന് തിരഞ്ഞെടുത്തവർക്കുള്ള വീൽ ചെയർ,കേൾവി സഹായ ഉപകരണങ്ങൾ, വിവിധ ഭിന്നശേഷി സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിത നൗഷാദ് നിർവഹിച്ചു.

തണൽ പരിവാർ സംസ്ഥാന പ്രസിഡന്റ് കെ.പി. അംബിക അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ.എം. നാസർ മുഖ്യപ്രഭാഷണം നടത്തി. തണൽ പരിവാർ സംസ്ഥാന ട്രഷറർ എം.ആർ. പ്രകാശ്,ഭാരവാഹികളായ എം.ഇ. കബീർ,സ്മിത ഉണ്ണികൃഷ്ണൻ,നേജു വി.എ. എന്നിവർ പ്രസംഗിച്ചു.