കൊച്ചി: മോട്ടോർ വാഹനവകുപ്പ് 21ന് എറണാകുളം ടൗൺഹാളിൽ നടത്താനിരുന്ന വാഹനീയം-2022 അദാലത്ത് കൊവിഡ് വ്യാപനംമൂലം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എറണാകുളം ആർ.ടി ഓഫീസ് പരിധിയിലെ പരാതികൾ പൊതുജനങ്ങൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ടോ ആർ.ടി.ഒ, ജോ.ആർ.ടി.ഒമാരുടെ ഔദ്യോഗിക വാട്‌സ് ആപ്പ് നമ്പറുകൾ (8547639007, 918896 1907 )വഴിയോ ഓഫീസ് ഇ-മെയിൽ (kl07.mvd.kerala.gov.in) മുഖേനയോ സമർപ്പിക്കാം.