kklm

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചയായി വാട്ടർ അതോറിറ്റിയുടെ അനാസ്ഥമൂലം അതിരൂക്ഷമായ കുടിവെള്ളക്ഷാമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി കൂത്താട്ടുകളം വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനീഷ് ജോർജ് വൻനിലം അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു . കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ബോബൻ വർഗീസ്, ബോബി അച്ചുതൻ, പി.സി. ഭാസ്കരൻ,സിബി കൊട്ടാരം, കൗൺസിലർമാരായ ജിജോ. ടി. ബേബി, സാറ.ടി.എസ്, റോയ് ഇരട്ടയാനി, മണ്ഡലം ഭാരവാഹികളായ എബി എബ്രഹാം, കാർത്തിക്ക്.എ.ജെ, റാഫേൽ വൻനിലം എന്നിവർ പങ്കെടുത്തു.