kklm

കൂത്താട്ടുകുളം: തിരുമാറാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തും ഗ്രീൻ ആർമിയും സംയുക്തമായി പച്ചക്കറി കൃഷി ആരംഭിച്ചു. വിഷ രഹിത പച്ചക്കറി എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച തൈനടീൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലളിത വിജയൻ മെമ്പർമാരായ സി.ടി.ശശി, കുഞ്ഞുമോൻ ഫിലിപ്പ്, ഗ്രീൻ ആർമി ഫെസിലിറ്റേറ്റർ മാത്യു.വി.സി, ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് സിനു ജോർജ്, പി.ടി.എ പ്രസിഡന്റ് ടി.എ. രാജൻ, എസ്.എം.സി ചെയർമാൻ ബിജു തറമഠം, വി.ആർ. സതീശൻ, വിശ്വനാഥൻ നായർ, ഹെഡ്മിസ്ട്രസ് റാണി കുട്ടി ജോസഫ്, പ്രിൻസിപ്പൽ അനു എലിയാസ് എന്നിവർ സംസാരിച്ചു.