വൈറ്റില: വൈറ്റില ശിവസുബ്രഹ്മണ്യ സ്വയംഭൂ ക്ഷേത്രത്തിലെ തൈപ്പൂയം 18ന് നടക്കും. വെളുപ്പിന് 3ന് നടതുറക്കൽ, നിർമ്മാല്യദർശനം. 4 മണി മുതൽ 12 മണി വരെ അഭിഷേകങ്ങൾ. രാവിലെ 8 മുതൽ 10 വരെ ചക്കംകുളങ്ങര ഭജനസമിതിയുടെ ഭജന. 12ന് പുലിയന്നൂർ മന തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ പൂജ. വൈകിട്ട് 6.40ന് ദീപാരാധന, പഞ്ചവാദ്യം, നിറമാല, ചുറ്റുവിളക്ക്. 7ന് കർപ്പൂര ദീപക്കാഴ്ച. 7.30ന് പുഷ്പാഭിഷേകം. രാത്രി 12ന് പൂയം വിളക്ക്.