congress-march

ആലങ്ങാട്: കുടിവെള്ള ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പെരിയാർവാലി വരാപ്പുഴ ബ്രാഞ്ച് കനാലിലൂടെ വെള്ളം തുറന്നുവിടുക, ടാങ്കറിൽ ശുദ്ധജലമെത്തിക്കുക, മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് തുടങ്ങിവച്ച തടിക്കക്കടവ് ശുദ്ധജല പദ്ധതി പ്രാവർത്തികമാക്കുക, പതിറ്റാണ്ടുകൾ പഴക്കമുള്ള വിതരണ പൈപ്പുകൾ മാറ്റുക എന്നീ നിർദ്ദേശങ്ങളും മുന്നോട്ടുവച്ചു. ഡി.സി.സി. സെക്രട്ടറി കെ.വി. പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനിൽ തിരുവാല്ലൂർ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ബാബു മാത്യു, പഞ്ചായത്തംഗം വി.ബി. ജബ്ബാർ, പി.കെ. സുരേഷ് ബാബു, പി.എസ്. സുബൈർഖാൻ, എം.പി. റഷീദ്, ഗർവാസീസ് മാനാടൻ, ജോയി കൈതാരൻ, എബി മാഞ്ഞൂരാൻ, ബിനു കരിയാട്ടി, നിഹിത ഹിതിൻ, ശ്യാമിലി കൃഷ്ണൻ, ലിസി മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.