പിറവം: മുളക്കുളം വടക്കേക്കര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 10-ാമത് തൈപ്പൂയ മഹോത്സവം ജനുവരി 17,18 തീയതികളിൽ നടക്കും. ബ്രഹ്മശ്രീ മനയത്താറ്റ്മന അനിൽ ദിവാകരൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി പൂത്തോട്ട ലാലൻ ശാന്തികളുടെയും പി.എസ്. സുമേഷ് ശാന്തികളുടെയും മുഖ്യകാർമികത്വത്തിൽ അഭിഷേക കാവടി, ഗണപതിഹോമം, അഷ്ടാഭിഷേകം, കലശം, തങ്കയങ്കിചാർത്തി വിശേഷാൽപൂജ, സോപാനസംഗീതം, സർപ്പപൂജ, പ്രസാദവിതരണം, ദീപാരാധന, ദീപക്കാഴ്ച,നിറമാല എന്നിവ നടത്തും.