e
ഇടവൂർ ചേരാനല്ലൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ പൂരക്കാഴ്ചകളെ ആസ്പദമാക്കി രചിച്ച ഗാനത്തിന്റെ ദൃശ്യാവിഷ്കാരം യൂട്യൂബ് ചാനലിൽ ക്ഷേത്രം പ്രസിഡന്റ് കെ.കെ.കർണ്ണൻ പ്രകാശനം നിർവഹിക്കുന്നു.

കുറുപ്പംപടി : ഇടവൂർ ചേരാനല്ലൂർ ശ്രീശങ്കരനാരായണ ക്ഷേത്രോത്സവ പൂരക്കാഴ്ചകളെ ആസ്പദമാക്കി മഞ്ജുള ഹർഷകുമാർ രചിച്ച വിനോദ് അനന്ദൻ സംഗീത സംവിധാനം ചെയ്ത് ആലപിച്ച സാസാ മീഡിയ ഹബ്ബ് കാലടി ഓർക്കസ്ട്രേഷൻ നടത്തിയ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. ക്ഷേത്രം പ്രസിഡന്റ് കെ.കെ.കർണ്ണൻ പ്രകാശനം നിർവഹിച്ചു. മേൽശാന്തി ടി.വി.ഷിബു, സെക്രട്ടറി കെ.സദാനന്ദൻ, ജനറൽ കൺവീനർ കെ.ഇ.ജയചന്ദ്രൻ,പി.കെ.ഷിജു എന്നിവർ പങ്കെടുത്തു.