കൊച്ചി: സന്നദ്ധസേന പ്രവർത്തകരായ സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എൻ.സി.സി, നാഷണൽ സർവീസ് സ്‌കീം വോളന്റിയേഴ്സ് എന്നിവർക്ക് കൊച്ചി മെട്രോ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇന്നുമുതൽ പ്രാബല്യത്തിൽ വരും. നിരക്ക് ഇളവ് ലഭിക്കാൻ അർഹത തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് ടിക്കറ്റ് കൗണ്ടറിൽ കാണിക്കണം. ഇവരുടെ സേവനവും സമൂഹത്തോടും രാജ്യത്തോടും പുലർത്തുന്ന അർപ്പണ മനോഭാവവും പരിഗണിച്ചാണ് ഇളവ് നൽകുന്നതെന്ന് കൊച്ചി മെട്രോ എം.ഡി ലോക്‌നാഥ് ബെഹ്റ അറിയിച്ചു.