 
കൊച്ചി: തേവര എസ്.എച്ച് കോളേജിലെ രസതന്ത്ര വിഭാഗം മുൻ മേധാവി ഡോ. സെബാസ്റ്റ്യൻ വളർകോട്ട് പരിസ്ഥിതി പ്രമേയമാക്കി രചിച്ച 'കാട് കഥ പറയുമ്പോൾ' എന്ന പുസ്തകം പ്രകാശനം ചെയ്തു. ഫാ. ബോബി ജോസ് കട്ടിക്കാടും മുൻ പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലക്കപ്പിളിയും ചേർന്നാണ് പുസ്തകം പ്രകാശനം നിർവഹിച്ചത്. മാനേജർ ഫാ. പൗലോസ് കിടങ്ങൻ, പ്രിൻസിപ്പൽ ഫാ. ഡോ. ജോസ് ജോൺ, ഡോ. ജിജി ജോസഫ് എന്നിവർ സംസാരിച്ചു.