പിറവം: മണീട് മൾട്ടി പർപ്പസ് ഡവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 13 അംഗ സമിതിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. അഡ്വ. ജോൺ തോമസ് കുഴിക്കാട്ടുകുഴിയിൽ പ്രസിഡന്റായും യു.എൻ. ഗിരിജൻ ഉള്ളാട്ടൂശേരിൽ വൈസ് പ്രസിഡന്റായും, അംഗങ്ങളായി രാജു ജോൺ, വേലായുധൻ.എൻ.എ, രാജു നോഹ, ടി. ടി. യോഹന്നാൻ, നാരായണമേനോൻ.കെ, വി. കെ. വർഗീസ് (ബാബു ), കെ. കെ. പോൾ, ആലിസ് വർഗീസ്, സിജി ഷാജി, മിനി പൗലോസ്, ലളിത സോമൻ എന്നിവർ ചുമതലയേറ്റു. മുഖ്യവരണാധികാരി സഹകരണസംഘം പാമ്പാക്കുട യൂണിറ്റ് ഇൻസ്‌പെക്ടർ ജിസ്‌മോൻ ജോസ് തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.