കൂത്താട്ടുകുളം: എം.സി റോഡിനോട് ചേർന്ന് കൂത്താട്ടുകുളം കാലിക്കറ്റ് കവലയിൽ നിന്ന് ടൗൺ തോട്ടിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള ലീഡിംഗ് ചാനലിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കൂത്താട്ടുകുളം ടൗൺഹാളിൽ ചേർന്ന ചടങ്ങിൽ നഗരസഭയുടെ ഒന്നാം വാർഷിക ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനായി. ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർപേഴ്സൺ അംബികാ രാജേന്ദ്രൻ, സെക്രട്ടറി എൻ.കെ.വൃജ, കൗൺസിലർമാരായ ജിജി ഷാനവാസ്, പ്രിൻസ് പോൾ ജോൺ, ഷിബി ബേബി, സണ്ണി കുര്യാക്കോസ്, മരിയ ഗൊരേത്തി, ജിഷ രഞ്ജിത്, ജിജോ റ്റി. ബേബി, ലിസി ജോസ്, ബേബി കീരാന്തടം, സിബി കൊട്ടാരം, ജോൺ എബ്രഹാം, അനിൽ കരുണാകരൻ, സുമ വിശ്വംഭരൻ, അഡ്വ.ബോബൻ വർഗീസ്, ടി.സി. തങ്കച്ചൻ, കല രാജു, പി.ആർ.സന്ധ്യ, ലില്ലി സണ്ണി, പി.ജി.സുനിൽകുമാർ, റോബിൻ ജോൺ, പി.സി.ഭാസ്കരൻ, ഷാ മോൾ സുനിൽ, ടി.എസ്. സാറ, ഫെബീഷ് ജോർജ്, എ.കെ. ദേവദാസ്, തൊമ്മച്ചൻ തേക്കുംകാട്ടിൽ എന്നിവർ സംസാരിച്ചു.