 
പള്ളുരുത്തി: ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്കിന്റെ ഭാഗമായി പള്ളുരുത്തി ഏരിയ കൺവെൻഷൻ നടത്തി. പി.എം.എസ്.സി ബാങ്ക് ഹാളിൽ നടന്ന കൺവെൻഷൻ സി.ഡി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കെ.ആർ. പ്രേമകുമാർ അദ്ധ്യക്ഷനായി. കെ.പി. മണിലാൽ, കെ.പി. സോമൻ, വി.എ. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. കെ.പി. ശെൽവൻ കൺവീനറായും ബി.ജെ. ഫ്രാൻസിസ് ചെയർമാനുമായുള്ള സംഘാടക സമിതി രൂപീകരിച്ചു.