college
നിർമ്മല ഫാർമസി കോളേജിൽ ആന്റി റാഗിംങ് സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മൂവാറ്റുപുഴ എസ്. ഐ സി.പി ബഷീർ വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്നു.

മൂവാറ്റുപുഴ: നിർമ്മല ഫാർമസി കോളജിൽ ആന്റി റാഗിംഗ് സമിതിയിൽ പുതിയ അംഗങ്ങൾ ചുമതലയേറ്റു. അച്ചടക്ക സമിതിയുടെ നേതൃത്വത്തിലാണ് കമ്മിറ്റിയുടെ പുനക്രമീകരണം നടത്തിയത്. സമിതി മേധാവിയായി ഡോ.പ്രശാന്ത് ഫ്രാൻസിസ്, സഹമേധാവികളായി അദ്ധ്യാപകരായ എബി ജോർജ്, എലിസബത്ത് എൽ. സേവ്യർ, ആൻസി ഐ.ജെ, ജോബിൻ കുഞ്ഞുമോൻ തുടങ്ങിയവരെ തിരഞ്ഞെടുത്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. പത്മനാഭൻ.ആർ, വാർഡ് മെമ്പർ രാജേഷ് പൊന്നുമ്പുരയിടം, മൂവാറ്റുപുഴ എസ്. ഐ സി.പി ബഷീർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരും സമിതിയിൽ അംഗങ്ങളാണ്. ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എസ്. ഐ സി.പി ബഷീർ നിർവ്വഹിച്ചു.