
മട്ടാഞ്ചേരി: കൊച്ചി പൗരാവലിയുടെ നേതൃത്വത്തിൽ നാരായണീയ പ്രതിഭകളായ ഇന്ദിര ദേവി, പത്മാവതി രാമകൃഷ്ണൻ, സാവിത്രി രാമചന്ദ്രൻ, പി.കെ.കമലം എന്നിവരെ ആദരിച്ചു. പള്ളിയറക്കാവ് ക്ഷേത്രസമീപമുള്ള യശോദ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പള്ളിയറക്കാവ് - പഴയന്നൂർ ദേവസ്വം ഓഫീസർ എ.വി.രാമചന്ദ്രൻ, കൊച്ചി തിരുമല ദേവസ്വം ഭരണസമിതിയംഗം ആർ.വെങ്കടേശ്വര പൈ എന്നിവർ മുഖ്യാതിഥികളായി. കെ. വേണുഗോപാൽ പൈ അദ്ധ്യക്ഷനായി. രാജശ്രീ, എസ്.കൃഷ്ണകുമാർ, മഞ്ജുനാഥ് പൈ, ആർ.സദാനന്ദൻ മാസ്റ്റർ , ഗോപാലകൃഷ്ണൻ, എ.ശൈലേഷ് പൈ, രാജീവ്, ഇന്ദിരാദേവി, ജയാനന്ദ പൈ എന്നിവർ സംസാരിച്ചു.