കൊച്ചി: കച്ചേരിപ്പടി ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിത ശൈലീരോഗങ്ങൾക്കായി നാളെ (ഞായർ) സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. എൻഡോക്രൈനോളജിസ്റ്റ് ഡോ. ഗണേഷ് സോമൻ നേതൃത്വം നൽകും. രാവിലെ 10 മുതൽ 2 വരെയാണ് ക്യാമ്പ്. ആർ.ബി. എസ്, എച്ച്. ബി, എച്ച്.ബി.എവൺസി എന്നീ ലാബ് ടെസ്റ്റുകൾ സൗജന്യമാണ്. തൈറോയിഡ് ഫംഗ്ഷൻ ടെസ്റ്റ് സൗജന്യ നിരക്കിലും നടത്താം. ക്യാമ്പിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2354139, 4077400