അങ്കമാലി: കെ.പി.സി.സി വിചാർ വിഭാഗ് നിയോജക മണ്ഡലം സെക്രട്ടറി സെൻജോ ജോർജ് രചിച്ച അരയാലില എന്ന കവിതാസമാഹാരം പ്രകാശനചടങ്ങ് അങ്കമാലി സി.എസ്.എ ഹാളിൽ നടന്നു. കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം ചെയർമാൻ ജോബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി നഗരസഭ കൗൺസിലർ പോൾ ജോവർ, കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ ജനറൽ സെക്രട്ടറി ബാബു കാവലിപ്പാടന് പുസ്തകം നൽകി പ്രകാശനം ചെയ്തു. മുൻ കൗൺസിലർ കെ.ആർ സുബ്രൻ രചയിതാവിനെ മൊമെന്റോ നൽകി ആദരിച്ചു. കെ.പി.സി.സി വിചാർ വിഭാഗ് ബ്ലോക്ക് ഭാരവാഹികളായ ജോജോ ജോൺ, ജോമി കെ.ജെ, മാർട്ടിൻ മാത്യു, ആൽബിൻ ഡേവിസ്, ഡോൺ തോമസ് എന്നിവർ പ്രസംഗിച്ചു.