1

മട്ടാഞ്ചേരി: മുതിർന്ന ജനസംഘം, ബി.ജെ.പി പ്രവർത്തകനായിരുന്ന എൽ. സുരേന്ദ്രൻ (80) ന്യൂഡൽഹിയിൽ നിര്യാതനായി. സംസ്കാരം നടത്തി. ചെറളായി എം.എസ്.സി ബാങ്കിന് സമീപമാണ് താമസിച്ചിരുന്നത്. നിലവിൽ ന്യൂഡൽഹിയിൽ മകളോടൊപ്പമായിരുന്നു. മട്ടാഞ്ചേരി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, കൊച്ചിൻ കാർണിവൽ ആഘോഷസമിതി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വൃന്ദാഭായി. മക്കൾ: ജയശ്രീ (ന്യൂഡൽഹി), ജയദീപ് (സീന്യൂസ് സീനിയർ കാമറാമാൻ). മരുമക്കൾ: മനോഹർ കമ്മത്ത് (അണ്ടർ സെക്രട്ടറി, കേന്ദ്രവാണിജ്യ മന്ത്രാലയം), നന്ദിത.