
ഫോർട്ട് കൊച്ചി: ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നാളെ രാവിലെ 10ന് ഫോർട്ട് കൊച്ചി വെളി അബ്ദുൾ ഗഫൂർ ഗുരുക്കൾ നഗറിൽ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊച്ചി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീബലാൽ, കൗൺസിലർമാരായ ബെന്നി ഫെർണാണ്ടസ്, അഡ്വ. പി.എ.പ്രിയ, സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡൻറ് കെ.പി. കൃഷ്ണദാസ്  ഗുരുക്കൾ, ജോയിന്റ് സെക്രട്ടറി വി.ബാബുരാജ് ഗുരുക്കൾ, ചിറ്റേടത്ത് രാജീവൻ ഗുരുക്കൾ എന്നിവർ സംബന്ധിക്കും . വൈകിട്ട് അഞ്ചിന് നടക്കുന്ന  സമാപന സമ്മേളനം  നരസഭ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.കെ.അഷ്റഫ് ഉദ്ഘാടനം ചെയ്യും.