മൂവാറ്റുപുഴ: ഒരാഴ്ചക്കാലം മൂവാറ്റുപുഴയിൽ പ്രതിഷേധ പ്രകടനങ്ങളുൾപ്പടെയുള്ള ഒരുപരിപാടികളും നടത്തുകയില്ലെന്ന് ആർ.ഡി.ഒ .പി.എൻ.അനിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമാധാനയോഗത്തിൽ ധാരണയായി. ബുധനാഴ്ച മൂവാറ്റുപുഴനഗരത്തിൽ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലയിൽ ആർ.ഡി.ഒ വിളിച്ചുകൂട്ടിയ യോഗത്തിൽ കോൺഗ്രസ്, സി.പി.എം നേതാക്കൾ സംബന്ധിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളുമായി ബന്ധപെട്ട് തുടർപ്രശ്നങ്ങൾ ഒന്നുമുണ്ടാകില്ലന്ന് ബന്ധപെട്ടവർ ഉറപ്പുനൽകി.