കളമശേരി: 1982ലെ ദേശീയ പണിമുടക്കിൽ രക്തസാക്ഷിത്വം വരിച്ച പി.കെ.അബ്ദുൾ റസാഖ് ദിനത്തോടനുബന്ധിച്ച് പണിമുടക്കിന്റെ ചരിത്രം എന്ന വിഷയത്തിൽ ഫാക്ട് കവലയിൽ നടന്ന സെമിനാർ കെ.എൻ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള വിഷയാവതരണം നടത്തി. കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ സി.ബി. ദേവദർശനൻ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ്, സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറി കെ.ബി.വർഗീസ്, ജില്ലാ കമ്മിറ്റി അംഗം എം.കെ. ബാബു, ഏരിയാ കമ്മിറ്റി അംഗം ടി.വി.ശ്യാമളൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ പി.എ.ഷിബു, കെ.ബി.സുലൈമാൻ എന്നിവർ സംസാരിച്ചു. കെ.എൻ.രവീന്ദ്രനാഥിനെ ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ ആദരിച്ചു. നേപ്പാളിൽവച്ച് നടന്ന ഹീറോ ഹോക്കി മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച റിൻസിയെ ചടങ്ങിൽ അനുമോദിച്ചു.