1
തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ കറവപ്പശുകൾക്ക് കാലിത്തീറ്റ പദ്ധതിയുടെ ഉദ്ഘാടനം കൗൺസിലർ അസ്മ ഷെറിഫ് ക്ഷീര കർഷകനായ പി.ജയപ്രകാശന് കാലിത്തീറ്റ നല്കി നിർവ്വഹിക്കുന്നു.

തൃക്കാക്കര: തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ 2021 - 22 സാമ്പത്തിക വർഷത്തെ കറവപ്പശുക്കൾക്ക് കാലിത്തീറ്റ എന്ന പദ്ധതിയുടെ ഉദ്ഘാടനം കൗൺസിലർ അസ്മ ഷറീഫ് നിർവ്വഹിച്ചു. ചിറ്റേത്തുകര ക്ഷീരസംഘത്തിൽ നടന്ന ചടങ്ങിൽ ക്ഷീരസംഘം പ്രസിഡന്റ് എം.എൻ. ഗിരി അദ്ധ്യക്ഷനായി. ഇടപ്പള്ളി ക്ഷീര വികസന യൂണിറ്റ് ഓഫീസർ ജെ. ഷൈമ, എ.ആർ. ഷാജി, എൻ.എ. ബഷീർ, സംഘം സെക്രട്ടറി കെ.എൻ. ഓമന, ചിഞ്ചു രഘു,​ എം.എൻ. ജയപ്രകാശ്, പി.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. 50 % സബ്സിഡി നിരക്കിൽ കർഷകർക്ക് നൽകുന്ന കാലിത്തീറ്റ പദ്ധതിക്ക് നാല് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതിപ്രകാരം ഒരു പശുവിന് 2ചാക്ക് കലിത്തീറ്റ സബ് സിഡി നിരക്കിൽ നൽകും.