sujil
2022-23 ലെ വാർഷിക പദ്ധതി തയ്യാറാക്കാനായി കൃഷി ഭവൻ അങ്കണത്തിൽ ചേർന്ന വർക്കിംഗ് ഗ്രൂപ്പ് യോഗം ഏലൂർ നഗരസഭ ചെയർമാൻ എ.ഡി.സുജിൽ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി:പതിന്നാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022 - 23ലെ വാർഷിക പദ്ധതി തയ്യാറാക്കാനായി ചേർന്ന ഏലൂർ നഗരസഭ വർക്കിംഗ് ഗ്രൂപ്പ് യോഗം കൃഷിഭവൻ അങ്കണത്തിൽ ചെയർമാൻ എ.ഡി.സുജിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ ടി.എൻ. ഷെനിൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അംബികാ ചന്ദ്രൻ , പി.എ.ഷെറീഫ്, ദിവ്യാ നോബി, പി.ബി.രാജേഷ്, പി.എം.അയൂബ്, ചന്ദ്രികാ രാജൻ, നഗരസഭാ സെക്രട്ടറി പി.കെ.സുഭാഷ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.