കാലടി: കാലടി പഞ്ചായത്ത് 17-ാം വാർഡിന്റെ ഗ്രാമസഭ യോഗത്തിൽ 16 പേർ മാത്രം പങ്കെടുത്തത് വിവാദത്തിൽ .കോറം തികയാൻ വേണ്ടത് 50 പേരെങ്കിലും ഇല്ലാതെ യോഗം തുടങ്ങരുതെന്നും ആവശ്യപ്പെട്ടു. തുടർന്നു നടന്ന ചർച്ചയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിജോ ചൊവ്വരാൻ ഗ്രാമസഭ ബഹിഷ്ക്കരിച്ചു. 30 പേരെങ്കിലും ഇല്ലതെ തടങ്ങരുത് എന്നായിരുന്നു ആവശ്യം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി അദ്ധ്യക്ഷതയിലാണ് ഗ്രാമസഭ ചേർന്നത്.
ഗ്രാമസഭ കൃത്യമായി കൂടുകയും കോറം തികഞ്ഞാണ് ഗ്രാമസഭ നടന്നതെന്നും പ്രകോപനമായി സംസാരിച്ചിട്ടില്ലെന്നും പ്രസിഡന്റ് എം.പി. ആന്റണി കൗമുദിയോട് പറഞ്ഞു.